![vincent](/wp-content/uploads/2017/01/vincent.jpg)
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍ എ. കോവളം എം.എല്‍.എ വിന്‍സെന്റാണ് കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് എംഎല്‍എ രംഗത്ത് വന്നത്.
”കേരളത്തിലെ കോണ്‍ഗ്രസ്സിലെ സമുന്നതരായ നേതൃത്വമാണ് രാഷ്ട്രീയ കാര്യസമിതിയിലുള്ളത്. .ഇതിനുമുകളിലുള്ള ഒരു നേതൃത്വവും കേരളത്തിലില്ല. അങ്ങനെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളിലെ ചര്‍ച്ചകള്‍ എങ്ങനെയാണ് മാധ്യമങ്ങളില്‍ വരുന്നത്.ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. പാര്‍ട്ടിക്കും പാര്‍ട്ടി നേതൃത്വത്തിനും അവമതിപ്പുണ്ടാക്കുന്ന വാര്‍ത്തകള്‍ മാത്രം തെരഞ്ഞെടുത്തു് മാധ്യമങ്ങള്‍ക്കു നല്കുന്ന ഈ നേതാക്കളുടെ കൂറ് പാര്‍ട്ടിയോടോ അതോ മാധ്യമങ്ങളോടോ ?? ഇത്തരത്തിലുള്ള റിപ്പോര്‍ട്ടര്‍മാരെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് പുറത്താക്കുക എന്നത് പാര്‍ട്ടിയുടെ മിനിമം കടമയാണ്. ആരാണ് ഈ മാധ്യമ ദല്ലാളന്മാരെന്ന് ഇതുവരേയും പാര്‍ട്ടി അന്വേഷിക്കാത്തത് അതിശയകരമാണ്… ഇത്തരം നേതാക്കളുടെ കയ്യിലാണല്ലോ പാര്‍ട്ടിയുടെ നേതൃത്വം എന്നത് ഏറെ നിരാശാജനകവും സങ്കടകരവുമാണ്.ഈ നേതാക്കള്‍ എന്നാണ് നേര്‍വഴിക്ക് വരിക……ഈ നേതാക്കള്‍ എന്നാണ് അച്ചടക്കം പാലിക്കുക” – വിന്‍സെന്റ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post Your Comments