ന്യൂഡൽഹി: പെണ്‍കുട്ടികളെ ചുംബിച്ചശേഷം ഓടി രക്ഷപ്പെടുന്ന വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത സംഭവം വഴിത്തിരിവിലേക്ക്. കേസില്‍ അറസ്റ്റിലായ യുവാവിന്റെ സുഹൃത്തുക്കളാണ് വീഡിയോയിലുള്ള പെണ്‍കുട്ടികളെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഗുഡ്ഗാവില്‍വെച്ച് പിടിയിലായ യുവാവും സുഹൃത്തുമാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.
മാക്സിമം ഹിറ്റുകള്‍ ലഭിക്കാനും അതിലൂടെ പണമുണ്ടാക്കാനുമായി പെണ്‍കുട്ടികളെ അപ്രതീക്ഷിതമായി ചുംബിച്ചശേഷം ഓടി രക്ഷപ്പെടുന്ന രീതിയിലായിരുന്നു വീഡിയോപകർത്തിയത് . സുമിത്ത് എന്ന കോളേജ് വിദ്യാര്‍ഥി സുഹൃത്തിന്റെ സഹായത്തോടെ ഷൂട്ട് ചെയ്ത് തന്റെ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു ഇത്. എന്നാൽ ഈ വീഡിയോ നിരവധി വിമർശനങ്ങൾക്ക് ഇടയാക്കുകയും പ്രതിയെ ഉടന്‍ പിടികൂടണമെന്നും ആവശ്യമുയർന്നതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുകയായിരുന്നു.
Post Your Comments