KeralaNews

നിയമസഭാതെരഞ്ഞെടുപ്പിൽ കൈകോർത്ത് സി.പി.എമ്മും ആര്‍.എം.പി.ഐ.യും

വടകര: നിയമസഭാതെരഞ്ഞെടുപ്പിൽ കൈകോർത്ത് സി.പി.എമ്മും ആര്‍.എം.പി.ഐ.യും. കേരളത്തിൽ ശത്രുക്കളാണെങ്കിലും പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പിലാണ് ഇവർ കൈകോർക്കുന്നത്. ഈ സഖ്യം കെ.കെ. രമയുടെ നേതൃത്വത്തിലുള്ള ആര്‍.എം.പി.ഐ. കേരളഘടകത്തെ കുഴക്കുമെന്ന് ഉറപ്പാണ്. അതേസമയം ഏതുസാഹചര്യത്തിലാണ് ഈ സഖ്യമുണ്ടാക്കിയതെന്ന കാര്യം കേന്ദ്രനേതൃത്വത്തോട് തിരക്കിയിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എന്‍. വേണു അറിയിച്ചു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമായി സഖ്യം ഉണ്ടാക്കിയതെന്തിനാണെന്ന് സി.പി.എമ്മും വിശദീകരിക്കേണ്ടതായി വരും.

2008 ൽ ആയിരുന്നു സിപിഎമ്മിൽ നിന്ന് പുറത്ത് വന്ന ഒരു വിഭാഗം ആര്‍.എം.പി. രൂപവത്കരിച്ചതുമുതല്‍ സി.പി.എമ്മിന്റെ ശത്രുക്കളാണ്. ടി.പി ചന്ദ്രശേഖരന്റെ മരണത്തോടെ ശത്രുത ഇരട്ടിയായി. പിന്നീട് സി.പി.എം. വിമതരെ സംഘടിപ്പിച്ച് ദേശീയതലത്തില്‍ പാര്‍ട്ടി ഉണ്ടാക്കുന്നതിന് മുഖ്യപങ്കുവഹിച്ചതും ആര്‍.എം.പി.യാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button