വടകര: നിയമസഭാതെരഞ്ഞെടുപ്പിൽ കൈകോർത്ത് സി.പി.എമ്മും ആര്‍.എം.പി.ഐ.യും. കേരളത്തിൽ ശത്രുക്കളാണെങ്കിലും പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പിലാണ് ഇവർ കൈകോർക്കുന്നത്. ഈ സഖ്യം കെ.കെ. രമയുടെ നേതൃത്വത്തിലുള്ള ആര്‍.എം.പി.ഐ. കേരളഘടകത്തെ കുഴക്കുമെന്ന് ഉറപ്പാണ്. അതേസമയം ഏതുസാഹചര്യത്തിലാണ് ഈ സഖ്യമുണ്ടാക്കിയതെന്ന കാര്യം കേന്ദ്രനേതൃത്വത്തോട് തിരക്കിയിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എന്‍. വേണു അറിയിച്ചു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമായി സഖ്യം ഉണ്ടാക്കിയതെന്തിനാണെന്ന് സി.പി.എമ്മും വിശദീകരിക്കേണ്ടതായി വരും.
2008 ൽ ആയിരുന്നു സിപിഎമ്മിൽ നിന്ന് പുറത്ത് വന്ന ഒരു വിഭാഗം ആര്‍.എം.പി. രൂപവത്കരിച്ചതുമുതല്‍ സി.പി.എമ്മിന്റെ ശത്രുക്കളാണ്. ടി.പി ചന്ദ്രശേഖരന്റെ മരണത്തോടെ ശത്രുത ഇരട്ടിയായി. പിന്നീട് സി.പി.എം. വിമതരെ സംഘടിപ്പിച്ച് ദേശീയതലത്തില്‍ പാര്‍ട്ടി ഉണ്ടാക്കുന്നതിന് മുഖ്യപങ്കുവഹിച്ചതും ആര്‍.എം.പി.യാണ്.
Post Your Comments