ന്യൂഡൽഹി: സൈനികർ സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ അവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കരസേനാമേധാവി ബിപിൻ റാവത്ത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കരസേനയുടെ സംവിധാനങ്ങള്‍ ഉപയോഗിക്കാതെ സോഷ്യല്‍ മീഡിയ വഴി പരാതി ഉന്നയിക്കുന്ന സൈനികർക്കെതിരേ കർശന നടപടിയുണ്ടാവുമെന്ന്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കരസേനാ ദിന ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. കുറച്ചു ദിവസമായി ചില സൈനികർ സേനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും പരാതികളും പങ്കു വെക്കാനും ഒപ്പം തങ്ങളുടെ സ്വകാര്യ പ്രശ്നങ്ങൾ പങ്കുവെക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻറെ ഈ മുന്നറിയിപ്പ്.
ഇത്തരം പ്രവൃത്തികൾ മൂലം സൈന്യത്തിന്റെ അച്ചടക്കവും അതുവഴി സൽപ്പേരും ഗുരുതരമായി ബാധിക്കപ്പെടും.എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നവർക്ക് തന്നെ നേരിൽ അറിയിക്കാനായി സൈനികാസ്ഥാനത്തും, കമാൻഡുകളിലും പരാതികൾ സമർപ്പിക്കുന്നതിനുളള പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്.ഇതിലൂടെ തങ്ങളുടെ പ്രശ്നങ്ങൾ പറയാവുന്നതാണ്. മരിച്ചു സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര കാര്യങ്ങളും സ്വകാര്യ പ്രശ്നങ്ങളും പറയുന്നത് കുറ്റകരവും, ശിക്ഷാർഹവുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments