കോഴിക്കോട്: വിവാഹം നീട്ടിവെയ്ക്കുന്നത് കാരണം അവിവാഹിതരുടെ എണ്ണം കൂടുന്നുവെന്ന് ചൂണ്ടിക്കാട്ടി താമരശേരി രൂപതയ്ക്ക് കീഴിലുള്ളവര്‍ക്ക് വിവാഹപ്രായം നിശ്ചയിച്ചു. രൂപതയിലെ എപ്പാര്‍ക്കിയില്‍ അസംബ്ലിയുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് വിവാഹപ്രായം സംബന്ധിച്ച ബിഷപ്പിന്റെ നിര്‍ദ്ദേശമുള്ളത്.പുരുഷന്മാര്‍ 25 വയസിന് മുന്‍പും, സ്ത്രീകള്‍ 23 വയസിന് മുന്‍പും വിവാഹ കഴിക്കണമെന്നാണ് ബിഷപ്പ് റെമിജിയൂസ് ഇഞ്ചിനാനിയലിന്റെ നിര്‍ദ്ദേശം. ഇതുകൂടാതെ രൂപതയ്ക്ക് കീഴിലുള്ള വിവാഹങ്ങളില്‍ ആഢംബരം ഒഴിവാക്കണമെന്നും, ബ്രൈഡ് മെയ്ഡ്, ഫഌവര്‍ ഗേള്‍ തുടങ്ങിയവയും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വിവാഹം കഴിക്കാന്‍ വൈകുന്നത് ദമ്ബതികളുടെ ബന്ധത്തിലും കുട്ടികളുടെ വളര്‍ച്ചയിലും കുടുംബ ബന്ധത്തിലും വിപരീത സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കുലര്‍ പറയുന്നു.
Post Your Comments