NewsIndia

ന്യൂട്ടെല്ല ക്യാന്‍സറിന് കാരണമാകുമോ? വിശദീകരണവുമായി നിർമാതാക്കൾ

ന്യൂഡല്‍ഹി: ന്യൂട്ടെല്ലയിലെ പാമോയില്‍ ക്യാന്‍സറിനു കാരണമാകുമെന്ന പ്രസ്താവന നിഷേധിച്ച് ന്യൂട്ടെല്ല നിര്‍മ്മാതാക്കള്‍ രംഗത്ത്. പാമോയില്‍ അടങ്ങിയ ന്യൂട്ടെല്ലയും തങ്ങളുടെ മറ്റ് ഉല്പന്നങ്ങളും സുരക്ഷിതമാണെന്നാണ് ന്യൂട്ടെല്ല നിര്‍മാതാക്കളായ ഫെറേറോ അവകാശപ്പെടുന്നത്. ന്യൂട്ടെല്ലയുടെ നിര്‍മാണത്തിനിടെ പാമോയില്‍ 393 ഡിഗ്രിക്ക് മുകളില്‍ സംസ്കരിക്കുമ്പോള്‍ കാന്‍സറിനു കാരണമായ വസ്തുക്കള്‍ ഉണ്ടാകുമെന്ന് യൂറോപ്യന്‍ ഫുഡ് ആന്റ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പു നല്‍കിയിരുന്നു.

എന്നാൽ പാമോയില്‍ നിര്‍മ്മിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സമയത്ത് ഈ അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം കുറച്ചുകൊണ്ടാണ് ശുദ്ധീകരിക്കുന്നതെന്നാണ് നിർമാതാക്കളുടെ അവകാശവാദം.പാമോയില്‍ ഉപയോഗിക്കുമ്പോള്‍ ഫെറേറോ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ വഴി ഈ അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം വളരെയധികം കുറയ്ക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

shortlink

Post Your Comments


Back to top button