Latest NewsInternational

ന്യൂട്ടെല്ലയുടെ ഫാക്ടറി അടച്ചുപൂട്ടി

വാഷിംഗ്ടണ്‍: ഹേസല്‍നട്ട് ചോക്ലേറ്റ് സ്‌പ്രെഡായ ന്യൂട്ടെല്ല നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫാക്ടറി അടച്ചുപൂട്ടി. ഫ്രാന്‍സിലെ വില്ലേഴ്‌സ് എകല്ലസിലുള്ള ഫാക്ട്ടറിയാണ് അടച്ചുപ്പൂട്ടിയത്. ഗുണനിലവാരം സംബന്ധിച്ച പ്രശ്നമാണ് അടച്ചുപൂട്ടാൻ കാരണമായത്.

‘ക്വാളിറ്റി’ പരിശോധനയില്‍ പിഴവ് കണ്ടെത്തിയതിനാലാണ് കമ്പനി പൂട്ടിയതെന്ന് ‘ന്യൂട്ടെല്ല’ നിര്‍മ്മാതാക്കള്‍ അറിയിച്ചതായാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും കമ്പനി തുറന്നേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ വില്‍പനയ്‌ക്കെത്തിയിരിക്കുന്ന വസ്തുക്കളിൽ ഈ പ്രശ്നങ്ങൾ ഇല്ലെന്നും നിർമാതാക്കൾ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ‘ന്യൂട്ടെല്ല’ ആദ്യമായി നിര്‍മ്മിക്കപ്പെടുന്നത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഉത്പന്നം ലോകമൊട്ടുക്കുമുള്ള വിപണികള്‍ കീഴടക്കിയതിനൊപ്പം തന്നെ ഇന്ത്യന്‍ വിപണിയും കീഴടക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button