NewsIndia

കള്ളപ്പണത്തിനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വഡോദര: കളളപ്പണത്തിനും അഴിമതിക്കുമെതിരേ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താതെ തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ചോര്‍ച്ച തടഞ്ഞും കളളപ്പണ വിവരങ്ങള്‍ വെളിപ്പെടുത്തിയും ഏകദേശം ഒരു ലക്ഷം കോടി രൂപയോളം കണ്ടെത്താന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വഡോദരയില്‍ ഭിന്നശേഷിയുളളവര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

താൻ പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുതല്‍ അഴിമതിക്കെതിരേ നേരിട്ടുളള യുദ്ധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിയമാനുസൃതമായി കളളപ്പണക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവസരം നല്‍കി. ഇതിന്റെ ഫലമായി നികുതിയും പിഴയും അടച്ച് 65,000 കോടി രൂപയുടെ കളളപ്പണം പുറത്തുകൊണ്ടുവരാൻ സര്‍ക്കാരിന് കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നേരിട്ടെത്തിക്കുന്നത് വഴി ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ സാധിച്ചു. ഇത്തരത്തില്‍ 36000 കോടി രൂപയുടെ ചോര്‍ച്ചയാണ് തടയാന്‍ കഴിഞ്ഞത്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താതെ തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ചോര്‍ച്ച തടഞ്ഞും കളളപ്പണ വിവരങ്ങള്‍ വെളിപ്പെടുത്തിയും ഏകദേശം ഒരു ലക്ഷം കോടി രൂപയോളം കണ്ടെത്താന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അപ്പോള്‍ അഴിമതി തടയാന്‍ സര്‍ക്കാര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് ഊഹിക്കാവുന്നതേ ഉളളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button