India

ഇറങ്ങി പോവാന്‍ മന്ത്രിയുടെ ആജ്ഞ; പറ്റില്ലെന്ന് എസ്.പി ;നാണം കെട്ട മന്ത്രി യോഗത്തില്‍ നിന്നും ഇറങ്ങി പോയി !

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശം നടത്തിയ ഹരിയാന മന്ത്രി അനില്‍ വിജ് എന്നും വിവാദങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞിരുന്നത് . അതിനൊരുദാഹരണമാണ് ഈ സംഭവം . മദ്യവില്‍പ്പന യുമായി ബന്ധപ്പെട്ട് മന്ത്രി ചെയര്‍മാനായ പരാതി പരിഹാര സമിതി വിളിച്ച്‌ ചേര്‍ത്ത യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നത്.മദ്യക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന മന്ത്രിയുടെ ചോദ്യത്തിന് 2,500 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് യോഗത്തില്‍ എസ്.പി മറുപടി പറഞ്ഞിട്ടും മന്ത്രി എസ്.പി യോട് ഉടക്കുകയായിരുന്നു.തുടര്‍ന്ന് എസ്.പിയോട് ഇറങ്ങി പോവാന്‍ മന്ത്രി ആജ്ഞാപിച്ചെങ്കിലും എസ്.പി അനുസരിച്ചില്ല. താനെന്തിന് ഇറങ്ങി പോകണമെന്ന് അവര്‍ തിരിച്ച്‌ ചോദിച്ചതോടെ നാണം കെട്ട മന്ത്രി യോഗത്തില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

ക്രിമിനലുകള്‍ക്കും മദ്യമാഫിയകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ച്‌ മുന്നോട്ട് പോയിരുന്ന എസ്.പിയെ മന്ത്രി പ്രകോപിപ്പിച്ച്‌ ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്ന ആരോപണമാണ് അന്ന് ഉയര്‍ന്നിരുന്നത്. ഇത് മാഫിയകളെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് ഉയര്‍ന്ന് വന്നിരുന്ന ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button