NewsIndia

ജെല്ലിക്കെട്ട് നടത്താൻ ശ്രമിച്ചവർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്

മധുര: നിരോധനം ലംഘിച്ച് ജെല്ലിക്കെട്ട് നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. മധുരയിലെ ആവണിവാപുരത്താണ് സംഭവം നടന്നത്. നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. 30 പേര്‍ക്ക് പരിക്കേറ്റു.ഇതിൽ സിനിമാ സംവിധായകന്‍ ഗൗതമും ഉൾപ്പെടുന്നു. കോടതിവിധി മറികടന്നുകൊണ്ട് വിവിധ സംഘടനകള്‍ ജല്ലിക്കെട്ട് നടത്തുമെന്ന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് വന്‍ പോലീസ് സന്നാഹമാണ് മധുരയിലെ ജല്ലിക്കെട്ടിന് പ്രസിദ്ധമായ ആവണിപുരം, പാലമേട്, ആലങ്കനല്ലൂര്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയിരുന്നത്.

നിയമലംഘകര്‍ക്കെതിരെ ആദ്യം തന്നെ പോലീസ് ലാത്തി വീശുകയായിരുന്നെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം മധുരയ്ക്കടുത്ത് കരിസാല്‍കുലം ഗ്രാമത്തില്‍ കുറച്ചു നേരത്തേക്ക് ജല്ലിക്കെട്ട് നടത്തിയിരുന്നു. പ്രതീകാത്മക പ്രതിഷേധം എന്ന നിലയ്ക്ക് അഞ്ച് കാളകളെയാണ് ഇവിടെ ഇറക്കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button