![kamal](/wp-content/uploads/2017/01/kamal-1.jpg)
കോഴിക്കോട്: അടുത്ത വിവാദത്തിന് തിരികൊളുത്തുന്ന പ്രസ്താവനയുമായി എഴുത്തുകാരന്‍ കമല്‍സി. താന്‍ കത്തിക്കാനാഗ്രഹിക്കുന്നത് സിപിഐഎമ്മിന്റെ കൊടിയാണെന്ന് കമല്‍സി പറയുന്നു. പോലീസ് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും ആരോപിച്ച്് കമല്‍സി ഇന്ന് കോഴിക്കോട് വെച്ച് പുസ്തകം കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
തനിക്കെതിരായ കുറ്റം ഇത് വരെയും പിന്‍വലിക്കപ്പെട്ടിട്ടില്ല. ശ്മശാനങ്ങളുടെ നോട്ട് പുസ്തകം എന്ന കൃതി കത്തിച്ചാണ് കമല്‍സി പ്രതിഷേധിച്ചത്. തന്റെ അക്ഷരങ്ങളെ താന്‍ കത്തിക്കുന്നത് ഏറെ വേദനയോടെ നിലവിളിച്ചു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മാര്‍ക്സിസ്റ്റ് ഫാസിസത്തിനെതിരെയുള്ള ഒരു നിലവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എനിക്ക് കത്തിക്കാന്‍ ആഗ്രഹമുള്ളത് സിപിഐഎമ്മിന്റെ കൊടിയാണ്. ഒരു തവണ വളരെ നന്നായി തന്നെ സഖാക്കളുടെ അടി കിട്ടിയിട്ടുള്ളതു കൊണ്ട് ഭയമാണ് അത് ചെയ്യാനെന്നും ഉപദേശിക്കുന്നവര്‍ കൂടെ നിന്നാല്‍ പുസ്തകത്തോടൊപ്പം അതും കത്തിക്കാമെന്നും കമല്‍സി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആഞ്ഞടിച്ചത്.
Post Your Comments