പയ്യന്നൂര്‍ : കായികമേഖലയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ കരുത്ത് സംഭരിച്ച് മന്ത്രി പദത്തില്‍ തിരിച്ചെത്തുമെന്ന് ഇ.പി ജയരാജന്. പയ്യന്നൂര്‍ കോളജ് ഗൗണ്ടില്‍ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ മാസമേ താന്‍ മന്ത്രിയായി ഇരുന്നിട്ടുള്ളുവെങ്കിലും കായികരംഗത്ത് പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവിത ശൈലീ രോഗങ്ങള്‍ ഇല്ലാതാക്കാന്‍ കായികരംഗം വളരണം. ഇതിനായി വന്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ഇതൊന്നും കാണാതെ മാധ്യമങ്ങള്‍ വന്‍ ശക്തികള്‍ക്ക് വേണ്ടി തന്നെ വേട്ടയാടുകയായിരുന്നെന്നും എന്നാല്‍ കുടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നും ഇ.പി ജയരാജന് പറഞ്ഞു.
Post Your Comments