മൈസൂരു: നോട്ട് അസാധുവാക്കലിനുശേഷം, കര്‍ണാടകത്തിലെ നഞ്ചന്‍കോട്ടിൽ പൂക്കച്ചവടക്കാരിയുടെ അക്കൗണ്ടിലെത്തിയത് 5.81 കോടി രൂപ. നീല എന്ന യുവതിയുടെ അക്കൗണ്ടിലാണ് തുകയെത്തിയത്.
അക്കൗണ്ടിന്റെ വിവരങ്ങള്‍ എടുക്കാനായി ബാങ്കിലെത്തിയപ്പോഴാണ് ഇക്കാര്യം ലീല അറിയുന്നത്. വായ്പ്പയ്ക്കായി അടുത്തിടെ ബാങ്കിൽ എത്തിയപ്പോഴും തന്റെ അക്കൗണ്ടിൽ പണം ഇല്ലായിരുന്നു എന്നാണ് നീല പറയുന്നത്.
അതേസമയം പണം യഥാര്‍ഥത്തില്‍ നീലയുടെ അക്കൗണ്ടിലെത്തിയിട്ടില്ലെന്നും പാസ്ബുക്കിൽ അക്കൗണ്ട് വിവരങ്ങള്‍ അച്ചടിച്ചുവന്നപ്പോഴുണ്ടായ സാങ്കേതികപ്പിഴവാണിതെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം
Post Your Comments