ദുബായ്: അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് ആശ്വാസമായി ദുബായിലെ ഷോപ്പിംഗ് മാള്‍. പാവപ്പെട്ട കുട്ടികള്‍ക്കായി മുപ്പതിനായിരത്തിലധികം കളിപ്പാട്ടങ്ങളും ബുക്കും വസ്ത്രങ്ങളുമാണ് അധികൃതര്‍ ശേഖരിച്ചു നല്‍കിയത്. മാളില്‍ എത്തിയ ആയിരത്തോളം പേരില്‍ നിന്നാണ് സാധനങ്ങള്‍ ശേഖരിച്ചത്. യുഎഇ, ബെഹറിന്, ഒമാന്‍, ഈജിപ്ത്, ലെബനന് തുടങ്ങിയ രാജ്യങ്ങളിള്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കാണ് ഇവ വിതരണം ചെയ്യുന്നത്.
‘ടേക്ക് എ മൊമന്റ് ടു ഗീവ് എ മൊമന്റ്’ കാമ്പെയിന്റെ ഭാഗമായായിരുന്നു സാധനം ശേഖരിക്കല്‍. ഫെസ്റ്റിവല്‍ സീസണില്‍ മേഖലയിലെ പാവപ്പെട്ട കുട്ടികള്‍ക്കും സന്തോഷം പകരുക എന്ന ലക്ഷ്യത്തോടെ മജീദ് അല്‍ ഫുത്തേയിം ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്.
Post Your Comments