NewsGulf

പരീക്ഷാ പേടി: വിദ്യാർത്ഥി വിദ്യാലയത്തിനു തീ വെച്ചു

കുവൈറ്റ് : അർദ്ധ വാർഷിക പരീക്ഷ മാറ്റിവെക്കുന്നതിനായി സ്‌കൂളിന് തീയിട്ട വിദ്യാർത്ഥി പിടിയിൽ. കഴിഞ്ഞ ദിവസം കുവൈത്തിലെ ബയാൻ പ്രദേശത്താണു സംഭവം. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ബയാനിലെ ബോയ്സ്‌ ഹൈസ്കൂളിൽ തീപിടുത്തം ഉണ്ടായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതേ സ്‌കൂളിലെ വിദ്യാർത്ഥിയായ പതിനാറുകാരനാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.

വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റി വെക്കുന്നതിനു വേണ്ടി വിദ്യാർത്ഥി മുഖം മൂടി ധരിച്ച്‌ കൊണ്ട്‌ പുലർച്ചെ സ്കൂളിൽ എത്തുകയും മണ്ണെണ്ണ ഉപയോഗിച്ച്‌ പ്രധാന അധ്യാപകന്റെ മുറിയിൽ തീ വെക്കുകയുമായിരുന്നു. പരീക്ഷ മാറ്റി വെക്കുന്നതിനു വേണ്ടിയാണു താൻ കൃത്യം നടത്തിയത്‌ എന്ന് ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി സമ്മതിച്ചു.

shortlink

Post Your Comments


Back to top button