![Moosa001](/wp-content/uploads/2017/01/Moosa001.jpg)
പത്തനാപുരം•കൊല്ലം സ്വദേശിയായ പതിമൂന്നുകാരന് ബന്ധുക്കളെ തേടുന്നു. കൊല്ലം മയ്യനാട് സ്വദേശി എന്ന് പറയുന്ന 13കാരന് മൂസ ബന്ധുക്കളെയും, സഹോദരിമാരെയും കാത്ത് ഗാന്ധിഭവനില്‍ കഴിയുന്നു. ജനുവരി 12 ന് കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്റെ ശുപാര്‍ശയെ തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണയൂണീറ്റ് പ്രൊട്ടക്ഷന്ഓഫീസര് ലിന്‍സി. എ, ഒബ്സര്‍വേഷന്‍ ഹോമിലെ ബിമല്‍ ജിത്ത്, ഡൈവര്‍ ബിജു എന്നിവര്‍ ചേര്‍ന്ന് ഗാന്ധിഭവനില്‍ എത്തിച്ച മൂസക്ക് ചെറിയതോതില്‍ മാനസിക വൈകല്യമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ചിന്നക്കടയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു. മാതാപിതാക്കളെയും രണ്ട് സഹോദരിമാരെയും കാണണമെന്ന് നിര്‍ബന്ധം പിടിക്കുന്ന മൂസയെ ഗാന്ധിഭവനിലെ വോളണ്ടിയര്‍മാര്‍ സമാധാനപ്പെടുത്തി വരുന്നു. മൂസയെ അറിയുന്നവര്‍ ഗാന്ധിഭവന്റെ 0475-2355573, 9605057000 നമ്പറുകളില്‍ ബന്ധപ്പെടുക.
Post Your Comments