തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി തലസ്ഥാനത്ത് എത്തിയതായി സൂചന. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരം ഡി.ജി.പി ലോക്നാഥ് ബഹ്റയെ അറിയിച്ചതായി റിപ്പോർട്ട്. തൃപ്തിക്കൊപ്പം മറ്റ് ചില യുവതികളും തലസ്ഥാനത്ത് എത്തിയതായും വിവരമുണ്ട്.
വിമാനമാര്‍ഗം തലസ്ഥാനത്ത് എത്തിയ തൃപ്തി വേഷം മാറിയായിരിക്കും ശബരിമലയിലേക്ക് കടക്കുക. ശനിയാഴ്ച്ച മകരവിളക്ക് നടക്കുന്നതിനാല്‍ കനത്ത തിരക്കിനിടയിലൂടെ ശബരിമല നട ചവിട്ടുവാനാണ് ലക്ഷ്യമിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ കനത്ത പ്രക്ഷോഭം ആരംഭിക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കുവാന്‍ ഡി.ജി.പി നിര്‍ദേശം നല്കി.
തൃപ്തിയെ തടയുമെന്ന് ഒരു വിഭാഗം ഹൈന്ദവ സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.തൃപ്തി ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് ദേവസ്വം മന്ത്രിയും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരുന്നു.യുവതിയായ തൃപ്തി ശബരിമലയിലേക്ക് പോയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകും.പമ്പ,സന്നിധാനം പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
വേഷം മാറി ദര്‍ശനം നടത്താന്‍ തൃപ്തിയെത്തുമെന്നാണ് വാര്‍ത്തകള്‍.ഇതു തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.കേരളത്തിലെത്തുന്ന തൃപ്തിയെ പോലീസിന് തടയാന്‍ നിയമപരമായി അവകാശമില്ല.ശബരിമലയിലേക്ക് ഇവര്‍ പോകുന്നത് തടയാന്‍ പമ്പയില്‍ ശ്രമിക്കും.അനുരഞ്ജന ചര്‍ച്ചകളും നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട് .
Post Your Comments