റിയാദ്•ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്കുള്ള എണ്ണവിഹിതം സൗദി അറേബ്യന്‍ എണ്ണ ഭീമന്മാരായ സൗദി അരാംകോ വെട്ടിക്കുറച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ മീതല്‍ എനര്‍ജി എന്നീ കമ്പനികളുടെ ഫെബ്രുവരിയിലെ വിഹിതമാണ് വെട്ടിക്കുറച്ചത്. മലേഷ്യയിലെ പെട്രോനാസ് എന്ന കമ്പനിക്കുള്ള വിഹിതത്തിലും അരാംകോ കുറവുവരുത്തിയിട്ടുണ്ട്.
പെട്രോളിയം ഉത്പാദനത്തില്‍ കുറവ് വരുത്താന്‍ ഒപക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതാണ് വിതരണത്തില്‍ കുറവ് വരുത്താന്‍ കാരണം. അതേസമയം ഇതര ഏഷ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്ക, യൂറോപ്പ് എന്നിവക്കുമുള്ള എണ്ണവിഹിതത്തില്‍ അരാംകോ കുറവ് വരുത്തിയിട്ടില്ല.
നവംബര്‍ 30 ന് വിയന്നയില്‍ ചേര്‍ന്ന ഒപക് ഉച്ചകോടിയിലാണ് ഉത്പാദനം കുറയ്ക്കാന്‍ തീരുമാനമെടുത്തത്. ദിവസേന പത്ത് ലക്ഷം ബാരല്‍ എണ്ണയാണ് നിലവില്‍ സൗദി ഉത്പാദിപ്പിക്കുന്നത്. ഉച്ചകോടി തീരുമാനത്തിന്റെ ഭാഗമായി സൗദി അറേബ്യ ജനുവരിയില്‍ പ്രതിദിനം 4,86,000 ബാരലായി വെട്ടിക്കുറച്ചിരുന്നു.
Post Your Comments