തിരുവനന്തപുരം: സ്വന്തം കണ്ണിലെ കരട് മാറ്റൂ എന്ന് ജേക്കബ് തോമസിനോട് എം.എം മണി എന്ന തലക്കെട്ടില്‍ വന്ന പത്രവാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അറിയിച്ചു. വാര്‍ത്തയില്‍ പറയുന്ന വിധത്തില്‍ ഒരു പോസ്റ്റും താന്‍ ഫേസ്ബുക്കിലോ സാമൂഹ്യ മാധ്യമങ്ങളിലോ ഇട്ടിട്ടില്ല. വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന നിലയില്‍ യാതൊരു അഭിപ്രായവും തനിക്കില്ല. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ വാര്‍ത്തയ്ക്കുപിന്നില്‍ കുത്സിത താത്പര്യമുള്ളതായി സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Post Your Comments