സംവിധായകന്‍ കമലിനെ വിമര്‍ശിച്ച് വീണ്ടും എഴുത്തുകാരി മെറിലി വെയ്‌സ്‌ബോര്‍ഡ്. കമല സുരയ്യയെ ചൊല്ലിയാണ് ഇരുവരും തമ്മിലുള്ള പോര്. മെറിലി എഴുതിയ പുസ്തകം അനുസരിച്ച് മാധവിക്കുട്ടിക്ക് ലൈംഗിക തൃഷ്ണ മാത്രമാണ് ഉണ്ടായിരുന്നതെന്ന കമലിന്റെ ആരോപണങ്ങളാണ് പോരിന് വഴിവെച്ചത്. തുറന്ന കത്തിലൂടെയാണ് മെറിലി പ്രതികരിച്ചത്.
സ്വന്തം ദാമ്പത്യത്തിന്റെ തുടക്കകാലത്ത് അനുഭവിച്ച വേദനകള്‍ കാരണമാണ് കമല ചെറിയ പെണ്‍കുട്ടികളുടെ അറേഞ്ച്ഡ് വിവാഹങ്ങളെ എതിര്‍ത്തതെന്ന് മെറിലി കത്തില്‍ പറഞ്ഞു. കമലസുരയ്യ ഒരിക്കലും സ്വന്തം ഭര്‍ത്താവിനെപ്പറ്റി തന്നോട് നിരാശയോടുകൂടി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ദാമ്പത്യത്തിന്റെ ആദ്യഘട്ടങ്ങള്‍ വൈകാരികമായും ശാരീരികമായും വേദനകള്‍ നിറഞ്ഞതാണെന്ന കമല തുറന്നു പറഞ്ഞിട്ടുണ്ടെന്നും മെറിലി പറയുന്നു.
മെറിലിയുടെ കത്തിങ്ങനെ… ആമിയുടെ ചിത്രീകരണത്തിന്റെ തിരിക്കുകള്‍ക്കിടയിലും എന്റെ വിമര്‍ശത്തിന് മറുപടി നല്‍കിയതിന് താങ്കളോട് ഞാന്‍ ആദ്യമായി നന്ദി പറയുന്നു. ഇനി കാര്യത്തിലേക്ക് കടക്കാം.. പ്രണയത്തിന്റെ രാജകുമാരിയെ കുറിച്ച് നിങ്ങളുടെ വിലകുറഞ്ഞ അഭിപ്രായത്തോട് എനിക്ക് യോജിക്കാനാവില്ല. മാത്രമല്ല ഈ പുസ്തകം അവലോകനം ചെയ്തിട്ടുള്ള ഇന്ത്യയിലും അമേരിക്കയിലും കാനഡയിലുമുള്ള വിവിധ പത്രങ്ങളും നിങ്ങളുടെ ഈ അഭിപ്രായത്തോട് യോജിക്കില്ല. ഞാനും കമലയും നിരവധി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അതില്‍ കുടുംബം, രാഷ്ട്രീയം, എഴുത്ത്, ആത്മീയത, വിവാഹം, പ്രണയം, ആഗ്രഹങ്ങള്‍ അങ്ങിനെ എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.
എന്റെ മനസില്‍ കമലയുടെ സ്ഥാനം ലോകത്തിലെ മികച്ച എഴുത്തുകാര്‍ക്ക് ഇടയിലാണ്. അതുകൊണ്ടുതന്നെയാണ് കമല അന്തരിച്ചപ്പോള്‍ ദി ടൈംസ് ഓഫ് ലണ്ടനില്‍ ഞാന്‍ ഒരു പേജോളം വരുന്ന അനുസ്മരണക്കുറിപ്പ് എഴുതിയത്. തമ്മിലുള്ള ലൈംഗികമായ അടുപ്പം അവസാനിച്ചതിനുശേഷം കമലയുടെ ഭര്‍ത്താവ് കമലയ്ക്ക് വിശ്വസ്തനും ഒരു നല്ല സുഹൃത്തുമാവുകയും ചെയ്തു. കമലയുടെ പുസ്തകങ്ങളുടെ റോയല്‍റ്റി, കരാറുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമാണ്. അവരുടെ ദാമ്പത്യത്തിന്റെ ആദ്യഘട്ടങ്ങള്‍ വൈകാരികമായും ശാരീരികമായും വേദനകള്‍ നിറഞ്ഞതാണെന്ന് കമല തുറന്നു പറഞ്ഞിട്ടുണ്ട്.
തീര്‍ച്ചയായും കമല്‍ എല്ലാവായനക്കാരനേയും പോലെ തന്നെ നിങ്ങള്‍ക്ക് അഭിപ്രായം തുറന്ന് പറയാനുള്ള അവകാശമുണ്ട്. എനിക്ക് നിങ്ങളുടെ സിനിമയെക്കുറിച്ച് പറയാനും അവകാശമുണ്ട്. നമ്മള്‍ എല്ലാവരും നമുക്കിഷ്ടപ്പെട്ട രീതിയില്‍ മാധവിക്കുട്ടിയെ, കമലയെ സുരയ്യയെ അനുസ്മരിക്കുന്നു ബഹുമാനിക്കുന്നു, നിങ്ങളുടെ സിനിമയുടെ ചിത്രീകരണം നന്നായി പുരോഗമിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.
Post Your Comments