NewsIndia

പിനാക റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

ബാലസോർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റായ ഗൈയ്‌ഡഡ് പിനാക റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. പരീക്ഷണം നടത്തിയത് ഒഡിഷ ചന്ദിപ്പൂരിലെ പ്രതിരോധ താവളത്തിലായിരുന്നു. ഗെയ്‌ഡഡ് പിനാക പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പാണ്. റോക്കറ്റിന്റെ ദൂരപരിധിയും കൃത്യതയും പുതിയ പതിപ്പിൽ വർധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല റോക്കറ്റിന്റെ സഞ്ചാര മാർഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.

ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്, റിസർച്ച് സെന്റർ ഇമ്രാത്, ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറി എന്നിവ സംയുക്തമായാണ് റോക്കറ്റ് വികസിപ്പിച്ചത്. 1995 മുതൽ പിനാക റോക്കറ്റ് പലതവണ പരീക്ഷിച്ചിട്ടുണ്ട്. നിലവിൽ കരസേനയുടെ ഭാഗമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button