തിരുവനന്തപുരം : ഏനാത്ത് പാലത്തിന്റെ തൂണ് ഇടിഞ്ഞു താണതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പറഞ്ഞു. പി.ജെ.ജോസഫ് വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് നിര്‍മാണ ജോലികള്‍ നടന്നത്. ഇതിന്റെ ഫയലുകള്‍ ഹാജരാക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായവും തേടും.
പാലത്തിന്റെ നിര്‍മാണത്തിലെ സാങ്കേതിക തകരാറാണോ പ്രശ്നത്തിന് കാരണമെന്നാണ് പരിശോധിക്കുന്നത്. പാലത്തിന് താഴെ നിന്ന് അടുത്തകാലത്ത് വ്യാപകമായി മണല്‍വാരല്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തൂണ് താഴാന്‍ ഇത് കാരണമായിട്ടുണ്ടോ എന്നും പരിശോധിക്കും. പാലം പൊളിച്ചു മാറ്റാതെ അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അത് സാദ്ധ്യമാവാതെ വന്നാല്‍ പൊളിച്ചുപണിയുമെന്നും മന്ത്രി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments