തിരുവനന്തപുരം: ആരും പാകിസ്താനിലേക്ക് പോകേണ്ടതില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള സ്ഥലമല്ല പാകിസ്താന്‍. ബിജെപി ഒരാളോടും പാകിസ്താനില്‍ പോകാന്‍ പറയില്ല. വാസ്തവത്തില്‍ പാകിസ്താനിലുള്ളവര്‍ കൂടി ഇന്ത്യയില്‍ വരണമെന്നതാണ് ഞങ്ങളുടെ നിലപാട്. ഈ രാജ്യത്ത് ജീവിക്കുന്നവര്‍ പ്രത്യേകിച്ച് മറ്റുള്ളവര്‍ക്ക് മാതൃകകളാകേണ്ടവര്‍ പരസ്യമായി ദേശീയ വികാരങ്ങളെ ബഹുമാനിക്കാതിരിക്കുന്നതിനെതിരെ ആളുകള്‍ പ്രതികരിക്കും.എല്ലാ വിമര്‍ശനങ്ങളോടും ബി.ജെ.പി സഹിഷ്ണുതയോടെയാണ് പെരുമാറുന്നത്. ആരോടും ബി.ജെ.പി അസഹിഷ്ണുതയോടെ പെരുമാറിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു
Post Your Comments