News

വിദ്യാർത്ഥികൾ പീഡനത്തിനിരയായ ടോംസ് കോളേജിനുവേണ്ടി ഉമ്മൻചാണ്ടി ഇടപെട്ടെന്ന് രക്ഷകര്‍ത്താവിന്റെ വെളിപ്പെടുത്തല്‍

കോട്ടയം ജില്ലയിലെ മറ്റക്കരയിലുള്ള ടോംസ് എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥികൾ പീഡനത്തിനിരയായ സംഭവത്തിൽ കോളേജിനുവേണ്ടി ഉമ്മൻ ചാണ്ടി ഇടപെട്ടിരുന്നതായി രക്ഷിതാവിന്റെ വെളിപ്പെടുത്തൽ . ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇടപെടൽ നടത്തിയത് . ടോംസ് കോളേജിലെ വിദ്യാര്‍ത്ഥികളെ കോളേജ് ചെയര്‍മാനായ ടോം ടി ജോസഫും അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് നിരന്തരമായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന് രക്ഷിതാക്കള്‍ പരാതികൾ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വെളിപ്പെടുത്തൽ .
വിശ്വേശരയ്യ എന്നപേരിൽ മുൻപ് അറിയപ്പെട്ടിരുന്ന കോളേജിൽ മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. ആ സമയത്ത് പീഡനത്തിനിരയായ കുട്ടിയുടെ രക്ഷിതാവ് പരാതിയുമായി രംഗത്തു വന്നിരുന്നു. തുടർന്ന് ആ കേസ് കോട്ടയം ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിക്കുകയും കോളേജിനെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു . എന്നാൽ തുടർന്ന് ഉമ്മൻചാണ്ടി സർക്കാർ വന്നതിനു ശേഷം , ടോം ജോസെഫിനെതിരെയുള്ള പരാതികളിൽ ടോമിന് വേണ്ടി നിരന്തരം ഇടപെട്ടിരുന്നത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു. എന്തടിസ്ഥാനത്തിലാണ് ഇത്രയും നീചനായ ഒരാൾക്കുവേണ്ടി ഉമ്മൻ ചാണ്ടി വക്കാലത്ത് പറയുന്നതെന്നും രക്ഷിതാവ് ചോദിക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button