കൊച്ചി:സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുന്നതിന് കേസിലെ പ്രതിയായ സരിത എസ്.നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അനുമതി. ഉമ്മന്‍ചാണ്ടിയെ നേരിട്ട് വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് സരിത നേരത്തെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സരിതയുടെ ആവശ്യം കമ്മീഷന് അംഗീകരിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി കഴിഞ്ഞ വ്യാഴാഴ്ചയാണ് കമ്മീഷനില്‍ ഹാജരായത്, മുന്‍ എം.പി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ സരിത നല്കിയ ലൈംഗികാരോപണ പരാതിയെ കുറിച്ച് അറിയാമെന്ന് ഉമ്മന്‍ചാണ്ടി അന്ന് കമ്മീഷനിൽ മൊഴി നല്കി. എന്നാല്‍, പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments