കൊച്ചി : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സരിത എസ് നായര്‍ വിസ്തരിക്കും. ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് സരിത നേരത്തെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത് അംഗീകരിച്ചുകൊണ്ട് സോളാർ കമ്മീഷന്റെ നടപടി.
ഉമ്മന്‍ചാണ്ടി ഹാജരാകുന്ന ദിവസം നോക്കി എത്തിയാണ് സരിത ആവശ്യം ഉന്നയിച്ചത്. തെളിവുകളില്‍ 70 ശതമാനവും ഉമ്മന്‍ചാണ്ടിയ്ക്ക് എതിരാണെന്നും ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി നിഷേധിക്കുമെന്നും ആരോപണത്തിന്മേല്‍ തീരുമാനമെടുക്കേണ്ടത് മൂന്നാമതൊരു അതോറിറ്റിയാണെന്നും സരിത കമ്മീഷനെ അറിയിച്ചു. സോളാര്‍ കേസില്‍ നേരത്തെ രണ്ടുതവണ ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു.എന്നാൽ സരിത ഉന്നയിച്ച ആരോപണങ്ങളെല്ലാം ഉമ്മൻ ചാണ്ടി നിഷേധിക്കുകയായിരുന്നു.
Post Your Comments