ന്യൂ ഡല്‍ഹി : റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും കടക്കുന്നു. 999 രൂപ മുതല്‍ 1500 രൂപ വരെ വിലവരുന്ന വോള്‍ട്ടീ ഫീച്ചര്‍ ഫോണുകളാണ് വിപണിയില്‍ ഇറക്കാന്‍ പോകുന്നത്. 4 ജി വോള്‍ട്ട് സൗകര്യമുള്ള ഫോണുകളാണ് അവതരിപ്പിക്കുക. ഇതോടെ ജിയോയുടെ സൗജന്യ സേവനങ്ങള്‍ ഈ ഫോണ്‍ വാങ്ങുക്കുന്നവര്‍ക്കും ലഭ്യമാകും. സ്മാര്‍ട്ട്‌ഫോണുകളില്‍ കണ്ടു വരുന്ന ഫ്രണ്ട് ഫേസിങ് ക്യാമറ ഉള്‍പ്പടുത്തിയാണ് ജിയോ ഫീച്ചര്‍ഫോണുകള്‍ എത്തുക. ജിയോയുടെ മറ്റ് ചില സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കും.
ജിയോ ചാറ്റ്, ലൈവ് ടിവി, വീഡിയോ ഓണ്‍ ഡിമാന്‍ഡ് എന്നിവയൊക്കെ പുതിയ ഫോണില്‍ ഉണ്ടാകും. നോട്ട് പിന്‍വലിക്കല്‍ പല കമ്പനികളുടെയും വരുമാനത്തിലും വില്‍പ്പനയിലും കുറവു വരുത്തുകയുണ്ടായി. ടെലികോം സേവന രംഗത്ത് കുറഞ്ഞ ചിലവില്‍ കൂടുതല്‍ സേവനം നല്‍കുവാനുള്ള മത്സരത്തിനിടയില്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും കടക്കുവാനുള്ള ജിയോയുടെ നീക്കം.
Post Your Comments