ന്യൂഡല്‍ഹി : ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനാണ് പാസ്വാന്. കേന്ദ്ര ഭക്ഷ്യ – ഉപഭോക്തൃകാര്യമന്ത്രിയാണ്. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പട്നയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചു. വിമരമറിഞ്ഞ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടി. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം സ്വന്തം സംസ്ഥാനമായ ബിഹാറിലെത്തിയത്.
Post Your Comments