തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പത്മകുമാറിനെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കള്ളക്കേസ് ചുമത്തിയാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്‌തെന്ന് പോള്‍ ആന്റണിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റ് സുപ്രീംകോടതി ഉത്തരവിന് എതിരാണ്. പത്മകുമാറിനെതിരായ അഞ്ച് കേസും വ്യാജതെളിവുകളുടെ അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ചതാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.എന്നാൽ ഈ റിപ്പോർട്ട് തള്ളിയാണ് പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശം .
ഐഎഎസ് അസോസിയേഷന്റെ പ്രമേയത്തിലും പത്മകുമാറിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം ഉയർന്നിരുന്നു.ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി നടപടിക്രമങ്ങള്‍ പാലിക്കാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ പറയുന്നു.ബന്ധുനിയമന വിവാദത്തില്‍ പോള്‍ ആന്റണിയെ വിജിലന്‍സ് മനപൂര്‍വ്വം കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചത്.എന്നാല്‍ മുഖ്യമന്ത്രി കടുത്ത നിലപാട് എടുത്തതോടെ സമരം പൊളിയുകയായിരിന്നു.അതേസമയം വിജിലന്‍സ് മനപൂര്‍വം കേസുകളില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച് കൂട്ട അവധിക്ക് ആഹ്വാനം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള സര്‍ക്കാരിന്റെ താക്കീത് ആണ് പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമെന്നും വിലയിരുത്തലുമുണ്ട്.
Post Your Comments