തിരുവനന്തപുരം:അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോയെന്ന് വ്യക്തമാക്കണം. തന്നെ പ്രതിയാക്കിയ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് ഉപദേശിക്കണമെന്നും ഉചിതമായ ഏത് കാര്യവും നിർദ്ദേശിക്കാമെന്നും കത്തിൽ പറയുന്നു.ബന്ധുനിയമന കേസില്‍ തന്നെ പ്രതിയാക്കി എഫ്.ഐ.ആര്‍ ഉള്ളതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. എഫ്.ഐ.ആറിന്റെ കോപ്പി തനിക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥാനത്ത് തുടരണോ എന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.നിലവിൽ ബന്ധു നിയമന വിവാദത്തിൽ മൂന്നാം പ്രതിയാണ് പോൾ ആന്റണി .കത്ത് വ്യവസായ മന്ത്രിക്ക് ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്
Post Your Comments