തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി പോൾ ആന്റണി ഇന്നു ചുമതലയേൽക്കും. നിലവിലെ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം ഇന്ന് വിരമിക്കുന്നതിനെ തുടർന്നാണിത്. ഉച്ച കഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ അദ്ദേഹം ചുമതല കൈമാറും. വ്യവസായ- ഉൗർജ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് പോൾ ആന്റണി.
കെഎസ്ഇബി ലിമിറ്റഡിന്റെ ചെയര്‍മാനും എംഡിയുമായി പോൾ ആന്റണി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻമന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പോൾ ആന്റണിയെ മൂന്നാംപ്രതിയാക്കിയിരുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനെ തുടർന്നു വ്യവസായ സെക്രട്ടറിയായി തുടരുന്നതിൽ ധാർമികതയില്ലെന്നു ചൂണ്ടിക്കാട്ടി പോൾ ആന്റണി ചീഫ് സെക്രട്ടറിക്കു കത്ത് നൽകിയിരുന്നു. എന്നാൽ, വ്യവസായമന്ത്രി എ.സി.മൊയ്തീൻ, ആന്റണിയുടെ പ്രവർത്തനത്തിൽ പൂർണതൃപ്തനാണെന്നാണ് അറിയിച്ചത്.
Post Your Comments