KeralaNewsFacebook Corner

പാറശ്ശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; അധ്യാപകന്‍ മാപ്പുപറഞ്ഞു

തിരുവനന്തപുരം: പാറശ്ശാല ചെറുവരക്കോണം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകന്‍ മാപ്പുപറഞ്ഞു. ഒരു ദിവസം ക്ലാസ്സില്‍ ഹാജരാകാതിരുന്നതിനായിരുന്നു അധ്യാപകന്റെ മര്‍ദ്ദനം. വിദ്യാര്‍ഥിയുടെ ബന്ധുക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അധ്യാപകന്‍ നേരിട്ട് മാപ്പുപറഞ്ഞത്. തെറ്റുപറ്റിപ്പോയെന്നും ഇത്തരത്തില്‍ ഒരു നടപടിയും സ്‌കൂളില്‍ ഉണ്ടാകില്ലെന്നു പ്രിന്‍സിപ്പലും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിദ്യാര്‍ഥിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം നിയമനടപടി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പാറശാല സ്വദേശിയായ വിഷ്ണു ആര്‍.എസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

“ഇന്ന് ജിഷ്ണു വിന്റെ അവസ്ഥയിൽ ഈ സമൂഹം ശക്തമായി പ്രതികരിക്കുമ്പോൾ … പാറശ്ശാല ചെറുവരക്കോണം ഹയർസെക്കണ്ടറി സ്കൂളിൽ ഒരു 16 വയസു മാത്രം പ്രായമായ ഒരു വിദ്യാർത്ഥിക്ക് നേരിടേണ്ട വന്ന ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ആണ് ഇത് … നമുക്ക് മുന്നിൽ ഇനിയും ജിഷ്ണുകൾ ഉണ്ടായിക്കൊണ്ടിരിക്കും എന്നതിന്റെ തെളിവാണ് ഇത്… സമൂഹത്തിൽ മാനേജുമെന്റ് ന്റെ ക്രൂരമായ നടപടികൾ ..എത്രയും ചർച്ചയാകുമ്പോൾ പ്രതിഷേധങ്ങൾ ഉയർന്നു വരുമ്പോൾ ആരുടേയും കണ്ണ് തുറകുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണം … “ജയരാജ് “എന്ന അധ്യാപക വേഷം കെട്ടിയ തെമ്മാടി .. ഈ പിഞ്ചു ശരീരത്തിൽ .. കാണിച്ച കാട്ടാളത്തം … ഈ സ്കൂൾ ന് എതിരെ ഇത്തരത്തിൽ ഉള്ള ആരോപണങ്ങൾ വരുന്നത് ഇത് ആദ്യമായല്ല … ഇതിനെതിരെ വിദ്യാർത്ഥി യുവജന സങ്കടനകളും … രക്ഷിതാക്കളും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്..
ഇത്തരത്തിൽ ആക്രമണം നടത്തിയ അധ്യാപകർക്ക് എതിരെ നിയമനടപടി …ഉടൻ തന്നെ സ്വീകരിക്കേണ്ടതുണ്ട് … ഇത്തരത്തിൽ ഇനിയും നമുക്ക് ജിഷ്ണു വിനെ പോലെ നാളെയുടെ വാക്തങ്ങളെ ബലികൊടുക്കാനാവില്ല… ജനപ്രതിനിധികളും …പോലീസിയും കർശനമായ നടപടി സ്വീകരിക്കണം .. അല്ലങ്കിൽ. .. ഞങ്ങൾ പ്രതികരിക്കും ശക്തമായി തന്നെ… ഒരു ദിവസം ക്ലാസ്സിൽ പോകാൻ കഴിയാത്തതിന് ആണ് ഇത്തരത്തിൽ ഉള്ള ആക്രമണത്തിന് … കുട്ടികളെ “വിധേയയാറാകുന്നത് …

shortlink

Related Articles

Post Your Comments

Related Articles


Back to top button