IndiaNews

പൊങ്കലിനു മുമ്പ് ജെല്ലിക്കെട്ട് ഹര്‍ജികള്‍ തീര്‍പ്പാക്കണമെന്ന തമിഴ്‌നാട് സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പൊങ്കലിനു മുമ്പ് ജെല്ലിക്കെട്ട് ഹര്‍ജികള്‍ തീര്‍പ്പാക്കാനാവില്ലെന്ന് സുപ്രീം കോടതി.
ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് എതിരായ ഹര്‍ജികള്‍ പൊങ്കലിനു മുന്‍പായി തീര്‍പ്പാക്കണമെന്നാവശ്യപ്പെടുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജ്ജിയാണ് സുപ്രീം കോടതി തളളിയത്..ജെല്ലിക്കെട്ട് സംബന്ധിച്ച വിധി തയ്യാറായിട്ടുണ്ടെങ്കിലും പൊങ്കല്‍ നടക്കുന്ന ശനിയാഴ്ചയ്ക്കു മുന്‍പായി വിധിപ്രസ്താവം നടത്താന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപെട്ടിരുന്നു.എന്നാൽ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സുപ്രീംകോടതി കൈക്കൊള്ളുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് 2011ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് 2014ല്‍ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button