NewsTechnology

ഇന്ത്യൻ നാവികസേനയ്ക്ക് അഭിമാന മുഹൂർത്തം : രണ്ടാം സ്കോർപീൻ അന്തർവാഹിനി നാവികസേനയുടെ ഭാഗമായി

ഇന്ത്യൻ നേവിക്ക് അഭിമാനമായി രണ്ടാം സ്കോർപീൻ ക്ലാസ് അന്തർവാഹിനി നീറ്റിലിറക്കി.പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ഭാംമ്രെ, മുതിർന്ന നാവിക സേനാ ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് സ്കോർപീൻ രണ്ട് നീറ്റിലിറക്കിയത്.ഇതോടെ നാവികസേനക്ക് 15 മുങ്ങിക്കപ്പലുകളായി. ഇതിൽ രണ്ടെണ്ണം ന്യൂക്ലിയർ അന്തർവാഹിനികളാണ്.2015 ൽ ആണ് ഒന്നാം സ്കോർപീൻനീറ്റിലിറക്കിയത്.

66 മീറ്റർ നീളവും 6.2 മീറ്റർ വ്യാസവുമുള്ള സ്കോർപീൻ300 മീറ്റർ വരെ താഴ്ചയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്‌.അടിയന്തരഘട്ടത്തിൽ 50 ദിവസം വരെ ഒറ്റയടിക്ക്‌ വെള്ളത്തിനടിയിൽ കഴിയാനും ഇവയ്ക്കാകും.ആറ്‌ മിസൈലുകളും ടോർപ്പിഡോകളും ഇവയിൽ ഘടിപ്പിക്കാനാകും.31 നാവികർ ഉൾക്കൊള്ളുന്ന സംഘമാണ്‌ സ്കോർപീൻനിയന്ത്രിക്കുക.11 വർഷം മുമ്പാണ്‌ 5,000 കോടി രൂപ ബജറ്റിൽ അന്തർവാഹിനി നിർമാണം തുടങ്ങിയത്‌. എന്നാൽ ആറു അന്തര്‍വാഹിനികകൾക്കുമായി 23,000 കോടിയോളം രൂപയാണ്‌ മൊത്തം ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.2018 അവാനത്തോടെ സ്കോർപീൻശൃംഖലയിലെ ആറ്‌ അന്തർവാഹിനികളും നാവികസേനയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button