ഖര്‍ഗോന്‍ : മദ്ധ്യപ്രദേശിലെ ഖാര്‍ഗോനിലെ എ.ടി.എമ്മിലെത്തിയ യുവാക്കള്‍ക്ക് കിട്ടിയത് ഒരു ഭാഗമില്ലാത്ത 500ന്റെ നോട്ട്. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശില്‍ നിന്നു തന്നെ ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000 രൂപയുടെ നോട്ട് കിട്ടിയതിനു പിന്നാലെയാണ് ഒരു ഭാഗമില്ലാത്ത 500ന്റെ പുതിയ നോട്ട് ലഭിച്ചത്. ഖാര്‍ഗോണിലെ സെഗാവ് ഗ്രാമത്തില്‍ നിന്നും ഹേമന്ദ് സോണി എന്ന കര്‍ഷകനാണ് ഒരു വശം മാത്രം അച്ചടിച്ച നോട്ട് കിട്ടിയത്. ഇയാള്‍ എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ച 1500 രൂപ നോട്ടില്‍ രണ്ടെണ്ണം ഇത്തരത്തിലുള്ളതായിരുന്നു.
പിന്നീട് ബാങ്കിലെത്തി നോട്ടിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ നോട്ട് മാറ്റി നല്കി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ നോട്ടുകളെ കുറിച്ച് നിരവധി പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഭാഗമില്ലാത്ത 500ന്റെ നോട്ട് ലഭിച്ചത്.
Post Your Comments