NewsInternational

മനുഷ്യാവകാശകോടതിയുടെ സുപ്രധാനവിധി: ആൺകുട്ടികൾക്കൊപ്പം മുസ്ലിം പെൺകുട്ടികളും നീന്തൽ മത്സരത്തിൽ പങ്കെടുക്കണം

സ്ട്രാസ്ബർഗ്( ഫ്രാൻസ്) : സ്വിറ്റ്‌സർലൻഡിൽ സ്‌കൂളുകൾ സ്‌കൂളുകൾ നടത്തുന്ന നീന്തൽ ക്ലാസുകളിൽ ആൺകുട്ടികൾക്കൊപ്പം മുസ്ലിം പെൺകുട്ടികളും പങ്കെടുക്കണമെന്ന് യൂറോപ്പ് മനുഷ്യാവകാശകോടതിയുടെ വിധി. പെണ്മക്കളെ ആൺകുട്ടികൾക്കൊപ്പം നീന്തൽ പരിശീലനത്തിന് അയക്കുന്നത് മതവിശ്വാസങ്ങൾക്കെതിരാണെന്ന് കാണിച്ച് തുർക്കി- സ്വിസ് സ്വദേശികളായ ദമ്പതിമാർ പരാതി നൽകിയിരുന്നു. ഇതിന്മേലാണ് യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് വിധി കൽപ്പിച്ചത്.

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള നീന്തൽ പരിശീലനം എന്നതിലുപരി എല്ലാ വിദ്യാർത്ഥികളും ഒരുമിച്ചു ചെയ്യുന്ന പ്രവർത്തിയായി ഇതിനെ കാണണമെന്നും മതത്തിന്റെ പേരിൽ സമൂഹത്തിൽ കുട്ടികൾ ഒറ്റപ്പെടുന്നതിൽ നിന്ന് രക്ഷിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button