India

പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പേറ്

ചണ്ഡിഗഡ് : പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെതിരെ ഷൂ ഏറ്. ലാബി മണ്ഡലത്തിലെ റാത്തഗേര ഗ്രമത്തില്‍ വച്ചാണ് സംഭവം നടന്നത്. 2007 മുതല്‍ പഞ്ചാബ് മുഖ്യമന്ത്രി പദത്തില്‍ കഴിയുന്ന ആളാണ് പ്രകാശ് സിങ്. അധികാരത്തിലെത്തുമ്പോള്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത സര്‍ക്കാരാണ് ഇതെന്ന ആക്ഷേപം ജനങ്ങള്‍ക്കിടിയില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ജനത ദര്‍ബാര്‍ പരിപാടി നടന്നുകൊണ്ടിരിക്കെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ ഇദ്ദേഹത്തിന് നേരെ ഷൂ വലിച്ചെറിയുകയായിരുന്നു. സിഖ് പ്രഭാഷകന്‍ അമിര്‍ക് സിംഗ് അജ്‌നാലയുടെ ബന്ധുവാണ് മുഖ്യമന്ത്രിക്ക് നേരെ ഷൂ എറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

പ്രകാശ് ബാദലിന്റെ ഭരണത്തില്‍ സംതൃപ്തിയില്ല ജനങ്ങള്‍ എന്നതിന്റെ തെളിവാണ് ഇതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ലാല്‍ബായ് ഗ്രാമത്തില്‍ എല്ലാവര്‍ക്കും ടോയ്ലറ്റ് നിര്‍മിച്ചുനല്‍കുമെന്ന വാഗ്ദാനമായിരുന്നു അധികാരത്തിലേറുമ്പോള്‍ ഇദ്ദേഹം നല്‍കിയത്. എന്നാല്‍ ഇതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല. രണ്ടാം തവണയാണ് പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറുണ്ടാകുന്നത്. 2014 ലും സമാനമായ സംഭവം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button