ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളിലൂടെ റെയില്‍വേ സേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി റെയില്‍ മന്ത്രാലയം നവീകരിച്ച ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഐആര്‍സിടിസി റെയില്‍ കണക്‌ട് ആപ്പ് എന്ന ആപ്ലിക്കേഷന്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ആണ് പുറത്തിറക്കിയത്. ഇതിലൂടെ വളരെ വേഗതയില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കും.
ദിവസേന പത്തു ലക്ഷം ഇടപാടുകളാണ് ഇ ടിക്കറ്റിംഗ് സംവിധാനത്തിലൂടെ നടക്കുന്നതെന്നും ഇത് വര്‍ധിപ്പിക്കുന്നതിനായാണ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലുള്ള നവീകരിച്ച ഐആര്‍സിടിസി റെയില്‍ കണക്‌ട് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതെന്നും സുരേഷ് പ്രഭു വ്യക്തമാക്കി.
ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി കഴിഞ്ഞാല്‍ വ്യക്തിഗത രഹസ്യ കോഡ് സന്ദേശമായി ലഭിക്കും ഇതുവഴിയാണ് ആപ്ലിക്കേഷന്‍ ഉപയോഗപ്രദമാകുന്നത്. അവസാനം ബുക്ക് ചെയ്ത ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വിവരങ്ങള്‍, ബുക്ക് ചെയ്ത ടിക്കറ്റുകള്‍, ട്രെയിന്‍ വിവരങ്ങള്‍ എന്നിവ തിരയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ പുതിയ ആപ്പിലുണ്ടാവും
Post Your Comments