ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി.നോട്ട് അസാധുവാക്കൽ എന്തിനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ചോദിക്കണമെന്നും പാവങ്ങളോടും കർഷകരോടും കുറച്ചു നേരം സംസാരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറയുകയുണ്ടായി.അച്ഛേ ദിൻ യാഥാർഥ്യമാകണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെന്നും രാഹുൽ പറഞ്ഞു.നോട്ട് അസാധുവാക്കലിനും കേന്ദ്ര നയങ്ങൾക്കുമെതിരായ പ്രതിഷേധ കൺവെൻഷനിൽ സംസാരിക്കവേയാണ് രാഹുലിന്റെ പരാമർശം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ 70 വർഷം എന്താണ് കോൺഗ്രസ് ചെയ്തതെന്ന് ജനങ്ങൾക്കറിയാം.രാജ്യത്തിനുവേണ്ടി നമ്മുടെ നേതാക്കൾ നൽകിയ രക്തവും കണ്ണീരും ജനത്തിന് തിരിച്ചറിയാം. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ജീവൻ നൽകിയ സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് എനിക്ക് എണ്ണിപ്പറയാൻ സാധിക്കുമെന്നും രാഹുൽ പറഞ്ഞു. .നോട്ട് അസാധുവാക്കലിനും കേന്ദ്രനയങ്ങള്‍ക്കുമെതിരായ കോണ്‍ഗ്രസ് പ്രതിഷേധ കണ്‍വെന്‍ഷന്‍ ജന്‍ വേദ്‍നയിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയുൾപ്പെടെയുള്ളവരാണ് അമ്മേളനത്തിൽ പങ്കെടുക്കുന്നത്.
Post Your Comments