തൃശ്ശൂര്‍ : പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ഹോസ്റ്റല്‍ ഒഴിയണമെന്നാണ് കോളജ് അധികൃതര്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.എന്നാൽ കോളേജിൽ നടക്കുന്ന അനിഷ്ട സംഭവങ്ങൾ കാരണമാണ് അധികൃതർ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് പറയപ്പെടുന്നത്.
കോളജിലെ ഹോസ്റ്റല്‍ മുറികളില്‍ പരിശോധന നടന്നുവരികയാണ്. ഇതിനിടെ ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്റു കോളേജ് മാനേജ്മെന്റും പിണറായി സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് ആരോപിച്ചു. ഇന്നും കോളേജിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറി. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രവീണ്‍ എന്ന അധ്യാപകനും വൈസ് പ്രിന്‍സിപ്പലിനും എതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. ജിഷ്ണുവിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും ശേഖരിക്കുന്നുണ്ട്.
Post Your Comments