ആഗ്ര : ഹൗറ ജോധ്പൂര്‍ എക്സ്പ്രസ്സില്‍ പതിനേഴുകാരിക്ക് ക്രൂര പീഡനം. ആഗ്രയിലേക്കുള്ള ട്രെയിനിന്റെ എസി ത്രീ ടയര്‍ കംപാര്‍ട്ട്മെന്റില്‍ നിന്ന് ബാഗ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യാത്രക്കാര്‍ പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്്തു. ഫിറോസാബാദിനടുത്തു വച്ച് സംഭവം നടക്കുമ്പോള്‍ തടയാന്‍ ടിടിഇ ശ്രമിച്ചിരുന്നു. എന്നാല്‍ അക്രമാസക്തരായ യാത്രക്കാര്‍ ടിടിഇയേയും കൈയ്യേറ്റം ചെയ്തു. യാത്രക്കാര്‍ നിയമം കൈയ്യിലെടുക്കുകയും തടയാന്‍ ചെന്ന തന്നെ കൈയ്യേറ്റം ചെയ്തെന്നും ടിടിഇ എസ്പി ശര്‍മ്മ മൊഴി നല്കി. വീട് വിട്ടിറങ്ങിയ രോഗിയായ കൗമാരക്കാരിയാണ്് ആക്രമിക്കപ്പെട്ടത്.
നാട്ടിലെ ഉത്സവത്തിനു പോകാന്‍ നൂറ് രൂപ ചോദിച്ചിട്ട് വീട്ടുകാര്‍ കൊടുക്കാത്ത ദേഷ്യത്തില്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതില്‍ പിന്നെ പെണ്‍കുട്ടിയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും, കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടി സഫായി ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും കൂലിപ്പണിക്കാരനായ പിതാവ് പറഞ്ഞു. സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 17 വയസ്സാണ് എന്നാല്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് 19 വയസ്സ് കാണിച്ചാണ് ഇതില്‍ പെണ്‍കുട്ടിയുടെ പിതാവ് ആക്ഷേപം ഉന്നയിച്ചു. ടിടിഇയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാത്ത ആറു യാത്രക്കാരുടെ പേരില്‍ റെയില്‍വെ അന്വേഷണത്തിനു ഉത്തരവിട്ടു. സ്ത്രീകളടക്കം യാത്രക്കാര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറുകയും തലമുടി വെട്ടുകയും ചെയ്തത്.
Post Your Comments