ന്യൂഡൽഹി: അതിർത്തിയിലെ ജവാന്മാർക്ക് അത്യാവശ്യ സൗകര്യങ്ങളിലെന്ന് പറഞ്ഞ തേജ് ബഹാദൂറിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് പറഞ്ഞ് ഭാര്യ രംഗത്ത്.തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കുടുംബവുമായി തേജ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഭാര്യ പറയുന്നു.
ഭര്‍ത്താവിനെക്കുറിച്ച് ഒരു വിവരവും ഇല്ല. അദ്ദേഹം എവിടെയാണെന്നോ, അദ്ദേഹത്തിന്റെ സ്ഥിതി എന്താണെന്നോ തങ്ങൾക്ക് അറിയില്ലെന്ന് തേജ് ബഹദൂറിന്റെ ഭാര്യ പറഞ്ഞു.തന്റെ ഭര്‍ത്താവ് എന്താണോ പറഞ്ഞത് അതൊക്കെ ശരിയായ കാര്യങ്ങളാണ്. ഭര്‍ത്താവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം അതിര്‍ത്തിയില്‍ ഉണ്ടാവില്ലെന്നും അവർ പറയുകയുണ്ടായി.പലപ്പോഴും കാവല്‍ നില്‍ക്കുന്നത് വിശപ്പ് സഹിച്ച് കാലിവയറോട് കൂടിയാണെന്നും, ലഭിക്കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും തേജ് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായിരിന്നു .വീഡിയോ ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
Post Your Comments