പത്ത് രൂപ നാണയത്തിന്റെ സാധുത സംബന്ധിച്ച് ചിലര്‍ നടത്തിവരുന്ന പ്രചാരണം തികച്ചുംഅടിസ്ഥാന രഹിതമാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ദൈനംദിന ഇടപാടുകള്‍ക്ക് 10 രൂപ നാണയം സ്വീകരിക്കാന്‍ ചില ആളുകൾ വൈമനസ്യം കാട്ടുന്നുണ്ട്. ഇത് മൂലം ജനങ്ങളിൽ ഉണ്ടായിരിക്കുന്ന ആശങ്ക അകറ്റുന്നതിനാണ് ഈ വിശദീകരണമെന്ന് വാർത്താക്കുറിപ്പിൽ റിസർവ് ബാങ്ക് വ്യക്തമാക്കി.
കൂടാതെ കുറഞ്ഞമൂല്യമുള്ള കറൻസിയുടെ കുറവ് പരിഹരിക്കുന്നതിനാണ് 10 രൂപ നാണയങ്ങൾ വിതരണം ചെയ്തിട്ടുള്ളതെന്നും അത് സ്വീകരിക്കുന്നതിൽ യാതൊരു ആശങ്കയും വേണ്ടെന്നും റിസർവ് ബാങ്ക് അറിയിച്ചു.
Post Your Comments