സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു.ഇത് രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ ഫിഫ ‘പ്ലെയര്‍ ഓഫ് ദ ഇയര്‍’ പുരസ്കാരം നേടുന്നത്. അമേരിക്കന്‍ താരം, കാര്‍ലി ലോയ്ഡാണ് മികച്ച വനിതാ ഫുട്ബോളർ.
മികച്ച പരിശീലകനായി ലെയ്സ്റ്റര്‍ കോച്ച് ക്ലൊഡിയോ റാന്നിയേരിയെയും, വനിതാ പരിശീലകയായി ജര്‍മ്മന്‍ കോച്ച് നെയ്ദ് സില്‍വിയെയും ഫിഫ പ്രഖ്യാപിച്ചു. ഫിഫ ഫിഫ്പ്രോ ലോക ഇലവന്:മാനുവല്‍ നൂയര്‍(ഗോളി), ഡാനി ആല്‍വസ്, ജെറാര്‍ഡ് പീക്വെ, സെര്‍ജിയോ റാമോസ്, മാര്‍സെലോ(കാവല്‍നിര), ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയേസ്റ്റ(മധ്യനിര), ലയണല്‍ മെസ്സി, ലൂയീ സുവാരസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(മുന്നേറ്റനിര).മികച്ച കരിയര്‍: ഫാല്‍ക്കാവോ(ബ്രസീല്‍), അത്ലറ്റിക്കോ നാഷണല്‍ (കൊളംബിയ)പുഷ്കാസ് (മികച്ച ഗോള്‍) പുരസ്കാരം: മുഹമ്മദ് ഫൈസ് ബിന്‍ സുബ്രി(മലേഷ്യ)ഫിഫ ഫാന്‍: ലിവര്‍പൂള്‍, ബൊറൂസ്സിയ ഡോര്‍ട്മുണ്ട്
Post Your Comments