ന്യൂഡല്‍ഹി: വിദേശത്ത് പുതുവത്സര ആഘോഷത്തിലായിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി കഴിഞ്ഞ് ഇന്ന് രാവിലെ ഡല്‍ഹിയിലെത്തി. ഡിസംബര്‍ 28നാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. ഏതാനം ദിവസത്തേക്ക് യൂറോപ്യന്‍ പര്യടനത്തിലായിരിക്കുമെന്ന് ട്വീറ്റ് ചെയ്ത ശേഷമാണ് രാഹുല്‍ വിദേശത്തേക്ക് പോയത്.
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ സമരത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു രാഹുലിന്‍റെ വിദേശയാത്ര.
ഇക്കഴിഞ്ഞ ജൂണിലും പ്രതിപക്ഷ സമരം ഊര്‍ജിതമായി നടക്കുന്നതിനിടെ രാഹുല്‍ വിദേശയാത്ര നടത്തിയത് വിവാദമായിരുന്നു.
Post Your Comments