ഹൈദരാബാദ് : തെലങ്കാന സംസ്ഥാനം രണ്ടാമത് കൈറ്റ് ഫെസ്റ്റിവല്‍ ജനുവരി 12 മുതല്‍ 17 വരെ സംഘടിപ്പിക്കുമ്പോള്‍ പട്ടവും ഇനി ഡിജിറ്റല്‍ ആകുന്നു. റിമോട്ടില്‍ നിയന്ത്രിക്കാവുന്ന പട്ടങ്ങളാണ് അവതരിപ്പിക്കുന്നത്. പട്ടം പറത്തല്‍ മത്സരങ്ങള്‍ക്ക് ഇത് പുതിയ അനുഭവമാകുമെന്ന് അഗാ ഖാന്‍ അക്കാദമി ചെയര്‍മാന്‍ ജിയോഫെറി ഫിഷെര്‍ പറഞ്ഞു.
അഗാ ഖാന്‍ അക്കാദമിയിലെ നൂറേക്കര്‍ ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ തെലുങ്കാന ടൂറിസവും, ഇന്‍ക്രഡിബിള്‍ ഇന്ത്യയും പങ്കാളികളാകുന്നുണ്ട്. ഒളിമ്പ്യന്‍ പി വി സിന്ധുവും ഫെസ്റ്റിവലില്‍ പങ്കെടുക്കും. തെലുങ്കാനയുടെ പരമ്പര്യം മറ്റ് സംസ്ഥാനക്കാര്‍ക്കും പകര്‍ന്നു കൊടുക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് തെലങ്കാന ടൂറിസം സെക്രട്ടറി വെങ്കിടേശ്വം പറഞ്ഞു. പൊതു ജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കാളികളാകുവാന്‍ സാധിക്കും.
സാധാരണയായി കാറ്റിന്റെ ഗതിവേഗങ്ങള്‍ക്കനുസരിച്ച് നൂലു കൊണ്ടാണ് പട്ടങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി റിമോട്ടില്‍ നിന്ത്രിക്കാവുന്ന പട്ടങ്ങള്‍, തെലങ്കാന കൈറ്റ് ഫെസ്റ്റിവലിലേക്ക് ദേശീയ ശ്രദ്ധ നേടി കൊടുക്കുകയാണ്. ജനങ്ങള്‍ക്കായി പീപ്പീള്‍സ്സ് പ്ലാസയില്‍ ജനുവരി 12 ന് അര്‍ധരാത്രി നടക്കുന്ന ചടങ്ങില്‍ ഇത് അവതരിപ്പിക്കപ്പെടും. സാധാരണയായി നൂലിന്റെ സഹായത്തേടു കൂടി കാറ്റിന്റെ വേഗതകള്‍ക്ക് അനുസരിച്ചാണ് പട്ടം പറത്തിയിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി റീചാര്‍ജു ചെയ്യാവുന്ന പ്രോപ്പല്ലറുകളുടെ സഹായത്തോടു കൂടിയാകും പട്ടം പറത്തുവാന്‍ സാധിക്കുകയെന്ന് ഫിഷര്‍ വിശദീകരിച്ചു.
Post Your Comments