ഇത് ചളിയല്ല, ജിഷ്ണുവിന് നീതി ലഭിക്കാനുള്ള ശബ്ദമാണ്. തമാശയില്ലാത്ത ആഹ്വാനവുമായി ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍(ഐസിയു) രംഗത്ത്. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം പോസ്റ്റുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ ജിഷ്ണുവിന് ക്യാംപയിന്‍ ഉയരുന്നത്.
ജിഷ്ണുവിന്റെ ആത്മഹത്യയില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ഐസിയു രംഗത്തെത്തിയത്. നെഹ്റു കോളേജില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളില്‍ തങ്ങള്‍ ഏറെ ആശങ്ക പ്രകടിപ്പിക്കുന്നുവെന്ന് ഐസിയു വ്യക്തമാക്കുന്നു. നെഹ്റു കോളേജില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കലാലയങ്ങളില്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ഉയരുന്ന പരാതികളെ ഗൗരവകരമായി കാണണം. ഈ വിഷയം ഗൗരവകരമായി കാണാത്ത മാധ്യമങ്ങള്‍ക്കെതിരേയും ഐസിയു വിമര്‍ശനമുന്നയിക്കുന്നുണ്ട്. സര്‍ക്കാരും മാധ്യമങ്ങളും ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ പരാജയമാണെന്നും ഐസിയു കുറ്റപ്പെടുത്തുന്നു.
Post Your Comments