വാഷിംഗ്‌ടൺ : കേരളത്തിന് പുറകെ അമേരിക്കയും ബന്ധു നിയമന വിവാദത്തിൽ.അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് മരുമകനായ യാറെഡ് കുഷ്‌നെറെയാണ് വൈറ്റ്ഹൗസ് സീനിയര്‍ ഉപദേഷ്ടാവായി നിയമിക്കുന്നു.പ്രസിഡന്റിന്റെ അടുത്ത ബന്ധുവിനെ പ്രധാന തസ്തികയില്‍ നിയമിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ്വമാണ്. എന്നാൽ ട്രംപിന്റെ ബന്ധു നിയമന നടപടിക്കെതിരെ ഇതിനോടകം തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്
നിയമനം സ്വജനപക്ഷപാത നിയമം ലംഘിക്കുന്നതല്ലെന്നും, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും അധികൃതര്‍ പറഞ്ഞു.ഉപദേഷ്ടാവ് പദവി ക്യാബിനറ്റ് പോസ്റ്റല്ല. അത് കൊണ്ട് തന്നെ യു.എസ് സെനറ്റ് അനുമതിയും നിയമനത്തിന് ആവശ്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.കുഷ്‌നര്‍ ബൃഹത്തായ മുതല്‍ക്കൂട്ടും മികച്ച ഉപദേശകനുമാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ക്യാമ്പയിനും തന്ത്രങ്ങള്‍ മെനഞ്ഞതും നേതൃത്വം നല്‍കിയതും കുഷ്‌നറും ഭാര്യ ഇവാന്‍ക ട്രംപുമായിരുന്നു.. പ്രസിഡന്റ് ബരാക് ഒബാമയുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ ജനുവിരി 20 നാണ് ട്രംപ് ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്
Post Your Comments