തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ അനധികൃത നിയമനത്തിനു നീക്കം നടക്കുന്നതായി ആക്ഷേപം. പ്രോഗ്രാം അസിസ്റ്റന്റ്, ടൂറിങ് ടാക്കീസ് കോര്‍ഡിനേറ്റര്‍, പി.ആര്‍.ഒ തസ്തികളിലേക്കാണ് കരാര്‍ നിയമനത്തിനു നീക്കം നടക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് പ്രമുഖ പത്രങ്ങളിലൊന്നും നല്‍കിയിട്ടില്ല. നീക്കം വിവാദമായതോടെ ചലച്ചിത്ര അക്കാദമിയുടെ കേരളഫിലിം ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വെബ്‌സൈറ്റ് അത്രത്തോളം അറിയപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിവും ഉണ്ടാകില്ല.
നിലവില്‍ ചലച്ചിത്രഅക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള നീക്കമാണ് ഇന്റര്‍വ്യൂ എന്നും ആക്ഷേപമുണ്ട്. സാധാരണഗതിയില്‍ ചലച്ചിത്രമേളകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന ഐഎഫ്എഫ്‌കെ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റാണ് ചലച്ചിത്രപ്രേമികള്‍ക്കും ചലച്ചിത്ര അക്കാദമിയുമായും ബന്ധപ്പെടുന്നവര്‍ക്കും ദൃശ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കൂടുതല്‍ പരിചിതമായിട്ടുള്ളത്. അതിനിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും അക്കാദമി സെക്രട്ടറിക്കും ഫോണ്‍ വാങ്ങിയതിലും അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇരുവര്‍ക്കുമായി ഒരുലക്ഷത്തി ഇരുപതിനായിരം രൂപയോളം വിലവരുന്ന ഫോണ്‍ വാങ്ങിയെന്നാണ് ആക്ഷേപം.
Post Your Comments